Categories
Kerala local news

പുലിയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നു; മുളിയാറിൽ യുവാവിൻ്റെ ദുരൂഹ മരണം; സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്

മുളിയാർ: മുളിയാർ മൂലടുക്കം സ്വദേശി റാഷിദ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുടുംബാംഗങ്ങൾക്കും പൊതു ജനങ്ങൾക്കും നിജസ്ഥിതി വ്യക്തമാക്കി ആശങ്ക അകറ്റണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. മുളിയാറിലെ ജനവാസ കേന്ദ്രങ്ങളിൽ കണ്ട വന്യജീവി പുലിയാണെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തി പുലിയെ പിടികൂടി ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പ് വരുത്താൻ വനം വകുപ്പ് തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രസിഡണ്ട് ബി.എം അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം ജനറൽ സെകട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി മേൽ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. മണ്ഡലം സെക്രട്ടറി എം.കെ അബ്ദുൾ റഹിമാൻ ഹാജി, യുഡിഎഫ് ചെയർമാൻ ഖാലിദ്ബെളിപ്പാടി, പഞ്ചായത്ത് ഭാരവാഹികളായ മാർക്ക് മുഹമ്മദ്, ബി.എം അഷ്റഫ്, ബി.കെ ഹംസ, അബ്ദുല്ല ഡെൽമ, രമേശൻ മുതലപ്പാറ, ഖാദർ ആലൂർ, അനീസ മൻസൂർ മല്ലത്ത്, എസ്എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്, കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡണ്ട് നവാസ് എടനീർ, മുഹമ്മദ് കുഞ്ഞിപോക്കർ, ബി.എ.മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ ചൊട്ട, സമീർ അല്ലാമ, അഷ്റഫ് മുതലപ്പാറ, ഷെഫീഖ് ആലൂർ, സുഹറ ബാലനടുക്കം, അബൂബക്കർ ചാപ്പ, കെ.മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ കുന്നിൽ, ഹമീദ് മല്ലം, അബ്ദുൾ റഹിമാൻ ബെള്ളിപ്പാടി, മനാഫ് എടനീർ, ഹംസ പന്നടുക്കം ചർച്ചയിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *