Categories
health news

അകാല നര ഇനി ഇല്ല; ഈ ഹെയര്‍പാക്ക് ഉപയോഗിച്ചാല്‍ മതി, വീട്ടിൽ തന്നെ ഉണ്ടാക്കാം

വൈറ്റമിന്‍ ബി 12ൻ്റെ അഭാവം നല്ല ആരോഗ്യമുള്ള മുടി ഉണ്ടാകുന്നതിനും മുടിയിഴകള്‍ക്ക് കറുപ്പു നല്‍കുന്നതിനും തടസ്സമാകുന്നു.

സൗന്ദര്യത്തിൻ്റെ ഭാഗമാണ് മുടി. മുടി ഒന്ന് കൊഴിഞ്ഞാലോ, നരച്ചാലോ നെഞ്ചുപിടയാത്തവരായി ആരും ഉണ്ടാവുകയില്ല. പ്രത്യേകിച്ച്‌ അകാലനര. നന്നേ ചെറുപ്പത്തില്‍ തന്നെ നരബാധിച്ച്‌ ഡോക്ടര്‍മാറെ കാണുന്നവരാണ് നമുക്കുചുറ്റും.

മുടി നരയ്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട് ചിലര്‍ക്ക് പാരമ്പര്യമായിന്നെ ലഭിക്കുന്നതാകും വളരെ നേര്‍ത്തെയുള്ള മുടി നരയ്ക്കല്‍. അതായത് നിങ്ങളുടെ അച്ഛൻ്റെ വീട്ടിലോ അമ്മയുടെ വീട്ടിലോ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ അകാലനരയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇവ ലഭിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ മുടിക്കുവേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ ചിലരില്‍ നരബാധിക്കാം. പ്രത്യേകിച്ച്‌ വൈറ്റമിന്‍ ബി 12ൻ്റെ അഭാവം നല്ല ആരോഗ്യമുള്ള മുടി ഉണ്ടാകുന്നതിനും മുടിയിഴകള്‍ക്ക് കറുപ്പു നല്‍കുന്നതിനും തടസ്സമാകുന്നു.

നീലയമരി, കയ്യൂന്നി (കഞ്ഞുണ്ണി), മൈലാഞ്ചി ഹെയര്‍ പാക്ക് ഉത്തമമാണ്. മലയാളികളുടെ മുറ്റത്ത് ഒരുകാലത്ത് സുലഭമായി നട്ടുവളര്‍ത്തിയിരുന്ന ചെടിയാണ് മൈലാഞ്ചി. നഖങ്ങളുടെ സംരക്ഷണത്തിനും അണുബാധകളില്‍ നിന്നും കാല്‍വിരലുകളെ സംരക്ഷിക്കുന്നതിനെല്ലാം വര്‍ഷകാലത്ത് മൈലാഞ്ചി ഉപയോഗിച്ചിരുന്നു. അതേപോലെതന്നെ പറമ്പിലെല്ലാം സുലഭമായി വളര്‍ന്നു വന്നിരുന്ന ഔഷധ ചെടികളാണ് നീലയമരിയും കയ്യൂന്നിയും. പണ്ടുകാലത്ത് കേശ സംരക്ഷണത്തിന് താളിയായി ഉപയോഗിച്ചിരുന്നവയായിരുന്നു ഇവ. ഇന്നും, തൊടിയിലും പറമ്പിലുമെല്ലാം ഒന്നുതപ്പിയാല്‍ കണ്ടുകിട്ടാവുന്ന ഒരു നാടന്‍ ചെടികളാണിവ.

തയ്യാറാക്കുന്ന വിധം

മൈലാഞ്ചി- 1 കപ്പ്, കയ്യൂന്നി (കഞ്ഞുണ്ണി)- 1 കപ്പ്, നീലയമരി- 1 കപ്പ്

ഇവ നന്നായി കഴുകിയെടുത്ത് മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ കുറച്ച്‌ വെള്ളം ചേര്‍ക്കാം. നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത ഈ പാക്ക് മുടിയിഴകളില്‍ തേച്ച്‌ പിടിപ്പിക്കുക. തലയോട്ടിയില്‍ ആവാതെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അരമണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ചതിനുശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകാവുന്നതാണ്. കെമിക്കല്‍സ് ഇല്ലാത്ത ഷാംപൂ ഉപയോഗിക്കാം.

പാക്കിൻ്റെ ഗുണങ്ങള്‍

  1. കയ്യൂന്നിയും നീലാംബരിയും തലയിലെ ചൂട് കുറയ്ക്കുന്നതിനും ഇതിലൂടെ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നതിനും സഹായിക്കും.
  2. മുടിയിഴകള്‍ക്ക് നാച്ചുറല്‍ കളര്‍ കൊണ്ടുവരുന്നതിനും മുടിയിഴകള്‍ കൂടുതല്‍
    കരുത്തുറ്റതാക്കുന്നതിനും ഈ പാക്ക് സഹായിക്കും.
  3. ഈ പാക്കിനൊപ്പം നെല്ലിക്ക, ചെറുനാരങ്ങ എന്നിവ ചേര്‍ക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും വൈറ്റമിന്‍ സി മുതലായ പോഷകങ്ങള്‍ ലഭിക്കുന്നതിനും സഹായകമാണ്.
  4. നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഫത്തിൻ്റെ ബുദ്ധിമുട്ടുള്ളവര്‍ ഇത്തരം പാക്കുകള്‍ ഉപയോഗിക്കാതിരിക്കുകയായിരിക്കും നല്ലത്. കാരണം ഇതിലെ ചേരുവകള്‍ കൂടുതല്‍ തണുപ്പ് ഉണ്ടാക്കുന്നതിനാല്‍ നീരിറങ്ങുവാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗിക്കുകയാണെങ്കില്‍ എണ്ണതേക്കാതെ 15 മിനിറ്റിനുള്ളില്‍ കഴുകി കളയുക.

ഹെയര്‍കെയര്‍ പാക്കുകളെല്ലാം രാവിലെതന്നെ ഉപയോഗിക്കുന്നതാണ് കുറച്ചും കൂടെ ഉത്തമം. രാത്രിയിലോ ഉച്ചസമയത്തോ ഉപയോഗിച്ചാല്‍ പനി, ജലദോഷം മുതലായ രോഗങ്ങള്‍ വരുവാനുള്ള സാധ്യത കൂടുതലാണ്.
അതേപോലെതന്നെ, ഇത്തരം പാക്കുകള്‍ ഉപയോഗിച്ച്‌ കുളിച്ചതിനുശേഷം മുടി നന്നായി ഉണക്കിയതിന് ശേഷം മാത്രം പുറത്തേയ്ക്കിറങ്ങുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *