Categories
അനുഭവങ്ങൾ പാഠമാക്കി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ; ‘പ്രയാൺ 2022’ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022ൻ്റെ ഏകോപനം നിര്‍വഹിക്കുന്നത്. വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാൺ 2022 സംഘടിപ്പിക്കും
Trending News
കാസർകോട്: ജില്ലയിൽ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണകൂടം രൂപം നല്‍കിയ പദ്ധതി ‘പ്രയാൺ 2022 ‘ജില്ലാ കളക്ടർ ദണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു. പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിൽ സംഘടിപ്പിച്ച പരിപാടിയിൽ 2020 ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഐ.പി.എസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നീലേശ്വരം ബങ്കളത്തെ സി. ഷഹീന്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു.
Also Read
ഐ.എ.എസിലും ഐ. പി. എസിലും ഉന്നത വിജയം നേടിയവരെ നേരിൽ കണ്ട ആകാംക്ഷയിലും അവർ പകർന്ന് നൽകിയ അറിവിൻ്റെ സന്തോഷത്തിലുമായിരുന്നു പരവനടുക്കം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ. ആത്മാർത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കിൽ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കുമെന്ന് ബോധ്യപ്പെടുത്തി പ്രയാൺ 2022 പ്രൊജക്ടിന് ജില്ലയിൽ തുടക്കമായത് പരവനടുക്കം ചിൽഡ്രൻസ് ഹോമിൽ നിന്നാണ്.
ജീവിതത്തിൽ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉന്നതിയിലെത്താനുളള . നേർവഴികളെ കുറിച്ചും കുട്ടികൾ ഓരോരുത്തരും ഷെഹീൻ.സി ഐ.പി .എസിനോട് ചോദിച്ചറിഞ്ഞു. കുട്ടികളുടെ സംശയങ്ങൾ തീർക്കാൻ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും ഒന്നര മണിക്കൂറോളം ഒപ്പമുണ്ടായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ടി.കെ ഉസ്മാൻ സ്വാഗതവും ഡി. സി. പി. യു പ്രൊട്ടക്ഷൻ ഓഫീസർ എ.ജി ഫൈസൽ നന്ദിയും പറഞ്ഞു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022ൻ്റെ ഏകോപനം നിര്‍വഹിക്കുന്നത്. വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാൺ 2022 സംഘടിപ്പിക്കും.
Sorry, there was a YouTube error.