Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
എന്‍.ഡി.ടി.വി സഹസ്ഥാപകന്‍ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആര്.ആര്.പി.ആര്.എച്ച് ബോര്‍ഡില്‍ നിന്ന് രാജിവച്ചു. എന്‍.ഡി.ടി.വിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന് സെബി അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഇരുവരും രാജി വച്ചതെന്നാണ് സൂചന.
ഇരുവരുടെയും രാജിക്ക് പിന്നാലെ സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ പുതിയ ഡയറക്ടര്‍മാരായി നിയമിച്ചു. ആര്.ആര്.പിആര്‍ ഹോള്‍ഡിംഗിൻ്റെ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
എന്‍.ഡി.ടി.വിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്.ആര്.പിആര്‍ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് സെബിയുടെ ചട്ടം അനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ കൂടി അംഗീകരിക്കപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ ടിവിയുടെ 55.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലാകും.
ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും ആര്.ആര്.പിആര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കുന്നതിനായി വിശ്വപ്രധാന്കൊമേഴ്ഷ്യല് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വീണ്ടും 400 കോടി രൂപ കടമെടുത്തു. ആര്.ആര്.പിആറിൻ്റെ 99.5 ശതമാനം ഓഹരിയാണ് ഇതിന് പകരമായി ഈട് വച്ചിരുന്നത്. ഇതിന് ശേഷം വിശ്വപ്രധാന്‍ അദാനി ഗ്രൂപ്പിൻ്റെ ഭാഗമായി മാറി. പിന്നാലെ ആര്.ആര്.പി.ആറിൻ്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള ശ്രമവുമായി അദാനി ഗ്രൂപ്പ് രംഗത്ത് വരികയായിരുന്നു.
Sorry, there was a YouTube error.