Categories
പി.എം.എ.വൈ ഭവന പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കാസർകോട്: തൃക്കരിപൂർ ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രജിഷ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. 309 പേർ ഉൾപ്പെട്ട പട്ടികയിൽ 285 പേർക്ക് വീട് ലഭ്യമാക്കാൻ കഴിയുമെന്നും അതിൽത്തന്നെ 236 ജനറൽ കാറ്റഗറിയിലും 49 പട്ടിക ജാതി വിഭാഗത്തിലും ആണെന്ന് അദ്ദേഹം പറഞ്ഞു. എട്ടാം വാർഡ് മെമ്പർ എം രാജീഷ്ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ എം ആനന്ദവല്ലി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രമതി സി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാർത്യായനി കെ.വി, ശശിധരൻ ഇ, സാജിത സഫറുള്ള, സുനീറ വി.പി, ഫരീദ ബീവി കെ.എം, കെ.വി രാധ, എം ഷൈമ, എം.കെ ഹാജി, ഫായിസ് യു.പി, പ്രസൂൺ എസ്.കെ, പ്രിജിന സി, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ എം.വി നിഗീഷ്, ഫാരിസ് പി.ആർ എന്നിവർ പങ്കെടുത്തു.
Sorry, there was a YouTube error.