Categories
entertainment

സീതാരാമം; ദുല്‍ഖറിൻ്റെ നായികയായി മൃണാളിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് പൂജ ഹെഗ്‌ഡേയെ

ഹൃത്വിക് റോഷൻ്റെയും ഷാഹിദ് കപൂറിൻ്റെയും ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളില്‍ നായികയായ മൃണാളിൻ്റെ ആദ്യ തെന്നിന്ത്യന്‍ സിനിമയായിരുന്നു സീതാ രാമം.

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സീതാ രാമം നിറഞ്ഞ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ചിത്രത്തിനായി തിയേറ്റുകളില്‍ പ്രേക്ഷകരുടെയും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെയും എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. സീതാ രാമത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമായി വിലയിരുത്തപ്പെട്ടത് ദുല്‍ഖര്‍- മൃണാള്‍ കെമിസ്ട്രി ആയിരുന്നു.

ലെഫ്.റാമായും സീതാമഹാലക്ഷ്മിയായുമുള്ള ഇരുവരുടെയും കോമ്പോ പ്രേക്ഷകഹൃദയങ്ങളിലാണ് ഇടംപിടിച്ചത്. ഇതിനോടകം തന്നെ ഹൃത്വിക് റോഷൻ്റെയും ഷാഹിദ് കപൂറിൻ്റെയും ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളില്‍ നായികയായ മൃണാളിൻ്റെ ആദ്യ തെന്നിന്ത്യന്‍ സിനിമയായിരുന്നു സീതാ രാമം. എന്നാല്‍ സീതയായി ആദ്യം കാസ്റ്റ് ചെയ്തത് പൂജ ഹെഗ്‌ഡേയെ ആയിരുന്നു.

ദുല്‍ഖറിൻ്റെ നായികയായി പൂജ ഹെഗ്‌ഡേയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ 2020ല്‍ തന്നെ പുറത്ത് വന്നതാണ്.ചിത്രത്തിനായി താരം പ്രതിഫലം കുറച്ചതായും അന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സീതാ രാമത്തില്‍ പൂജ മാറുകയും മൃണാളിനെ അണിയറപ്രവര്‍ത്തകര്‍ സമീപിക്കുകയുമായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *