Categories
entertainment

റിലീസ് ദിവസം തന്നെ നേടിയത് 21.37 കോടി രൂപ; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗുമായി ‘പൊന്നിയിന്‍ സെല്‍വന്‍ 2’

ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് പി.എസ് 2വിൻ്റെ ഹൈലൈറ്റ്.

റെക്കോഡ് ഓപ്പണിംഗുമായി ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഇന്നലെ തിയേറ്ററില്‍ എത്തിയ മണിരത്‌നം ചിത്രം ഗംഭീര കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പൊന്നിയിന്‍ സെല്‍വന്റേത് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.
21.37 കോടി രൂപയാണ് റിലീസ് ദിവസം തന്നെ ചിത്രം നേടിയത്.

കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്‌നം ചിത്രത്തിൻ്റെ ഔദ്യോഗിക കളക്ഷന്‍ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് പി.എസ് 2വിൻ്റെ ഹൈലൈറ്റ്. കാര്‍ത്തി, ജയം രവി, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങിനെ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *