Categories
ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണം; രാത്രി കാലങ്ങളില്‍ ട്രിപ്പ് മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി വേണം; താലൂക്ക് വികസന സമിതി യോഗം
കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും 100 ദിവസമായി തുടര്‍ന്നുവരുന്ന ജനകീയ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
Trending News
കാസർകോട്: ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്കില്‍ യാത്രാസൗകര്യം കുറഞ്ഞ പെര്‍ള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും രാത്രി കാലങ്ങളില്‍ ട്രിപ്പ് മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Also Read
മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അപകടാവസ്ഥയിലുള്ള മച്ചംപാടി അംഗനവാടി കെട്ടടിടം അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും 100 ദിവസമായി തുടര്‍ന്നുവരുന്ന ജനകീയ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉപ്പളയിലെ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷനായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജയന്തി, എസ്. ഭാരതി, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, കണ്‍വീനര്‍ മഞ്ചേശ്വരം താഹ്‌സില്‍ദാര്‍ പി.ജെ ആന്റോ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഡി. ബൂവെ, എം. അബ്ബാസ്, രാഘവ ചേരാള്‍, മയമ്മൂദ് കൈക്കമ്പ, മനോജ് കുമാര്‍, അബ്ദുള്‍ ഹമീദ് കോസ്‌മോസ്, അഹമ്മദ് അലി കുമ്പള, വി.വി രാജന്‍, ലക്ഷ്മണപ്രഭു തുങ്ങിയവര്‍ പങ്കെടുത്തു.
Sorry, there was a YouTube error.