Categories
channelrb special local news news

എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; കാസർകോട് പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രിതിഷേധം

നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്

കാസർകോട്: കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ‌ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വിദ്യാർത്ഥികളെ പിന്തുടർന്ന എസ്.ഐ ഉൾപ്പെടെ മൂന്നുപേരെയാണ് സ്ഥലം മാറ്റിയത്. എസ്.ഐ രജിത്, സി.പി.ഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിൻ്റെ ഭാഗമായായി സ്ഥലം മാറ്റിയത്.

അംഗഡിമൊഗർ ജി.എച്ച്‌.എസ്‌.എസിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ആണ് അപകടത്തിൽ മരിച്ചത്. ഇതിന് പിന്നാലെ പൊലീസ് പിന്തുടർന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിൻ്റെ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെ അപകടമുണ്ടായത്. പ്ലടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്.

വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *