Categories
channelrb special national news

ഇരുപത് പെണ്‍കുട്ടികളെ കണ്ടെത്തിയത് കുടുസ്സുമുറിയില്‍; വിവാഹത്തിൻ്റെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം, അനാഥാലയം നടത്തിയത് സല്‍മയും ഷമീറും, പോലീസ് അന്വേഷണം

വനിതാ കൗണ്‍സിലർ പെണ്‍കുട്ടികളുമായി ആശയവിനിമയം നടത്തി.

ബെംഗളൂരു: അനധികൃതമായ പ്രവർത്തിക്കുന്ന അനാഥാലയത്തില്‍ പരിശോധനക്ക് എത്തിയ ദേശീയ ബാലവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോയ്‌ക്കും സംഘത്തിനുമെതിരെ കയ്യേറ്റത്തിന് ശ്രമം. ബെംഗളൂരുവില്‍ 20 പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് എത്തിയത്.

‘വിവാഹത്തിൻ്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികളെ മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് സ്ഥാപനത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി’ -പ്രിയങ്ക് കനൂംഗോ പറഞ്ഞു. അനാഥാലയത്തിൻ്റെ ദൃശ്യങ്ങള്‍ അദ്ദേഹം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

ജനലുകള്‍ ഇല്ലാത്ത കുടുസ്സുമുറിയില്‍ പാർപ്പിച്ചിരുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും നല്‍കിയിരുന്നില്ല. സ്ഥാപനത്തിലേക്ക് എത്തുന്നതിന് മുമ്പ് തങ്ങള്‍ സ്‌കൂളില്‍ പോയിരുന്നതായി പെണ്‍കുട്ടികള്‍ പ്രിയങ്ക് കനൂംഗയോട് വെളിപ്പെടുത്തി.

സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരിയായ സല്‍മയ്‌ക്ക് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും വിവാഹത്തിൻ്റെ മറവില്‍ പെണ്‍കുട്ടികളെ ഇവിടെ നിന്ന് റിക്രൂട്ട് ചെയ്യുന്നതായും അവർ വനിത കൗണ്‍സിലർമാരോട് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഇത്തരം കേസുകള്‍ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) മുമ്പകെ ഹാജരാക്കാൻ ശ്രമിച്ചപ്പോള്‍ സല്‍മയും സൂപ്പർവൈസർ ഷമീറും അടങ്ങുന്ന സംഘം പുറത്ത് നിന്ന് ആളെ വിളിച്ച്‌ കൂട്ടി അംഗങ്ങളെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു. സംഭവത്തില്‍ കമ്മീഷൻ ബെംഗളൂരുവിലെ സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് സാമ്പിഗെഹള്ളി പോലീസും അറിയിച്ചു.

ബെംഗളൂരുവിലെ അമർജ്യോതി ലെഔട്ടിലെ അശ്വത് നഗറിലാണ് അനധികൃത അനാഥാലം പ്രവർത്തിച്ചിരുന്നതെന്ന് പ്രിയങ്ക് കനൂംഗോ പറഞ്ഞു. ഇരുപത് പെണ്‍കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. അവരില്‍ ചിലർ അനാഥരും മറ്റ് കുട്ടികള്‍ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അവിടെ എത്തിപ്പെട്ടതുമാണ്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

വനിതാ കൗണ്‍സിലർ പെണ്‍കുട്ടികളുമായി ആശയവിനിമയം നടത്തി. വിവാഹത്തിൻ്റെ മറവില്‍ പെണ്‍കുട്ടികളെ കുവൈറ്റിലേക്ക് അയക്കുന്നുവെന്ന് രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ മുന്നോട്ട് പോകുകയാണ് പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest