Categories
അയൽവാസിയുമായി തർക്കം; ഇതുകണ്ട വളർത്തുനായ നിർത്താതെ കുരച്ചു; രോഷാകുലനായ യുവാവ് നടത്തിയ കൊലപാതകത്തിൽ നടുങ്ങി നാട്; പോലീസ് ഇടപെടലും പിന്നീടുണ്ടായ സംഭവവും..
നായയെ അടിച്ച് കൊന്ന യുവാവിന് എതിരെ പോലീസ് കേസ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയൽവാസിയോടുള്ള വഴക്കാണ് ക്രൂരതയ്ക്ക് കാരണം.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ഇടുക്കി: അയൽവാസിയുടെ നായയെ അടിച്ച് കൊന്ന യുവാവിന് എതിരെ പോലീസ് കേസ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സഹോദരി കൂടിയായ അയൽവാസിയോടുള്ള വഴക്കാണ് ക്രൂരതയ്ക്ക് കാരണം.
Also Read
ഇന്നലെ സഹോദരിയുടെ വീട്ടുമുറ്റത്തു നിന്ന് ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. തർക്കത്തെ തുടർന്ന് നായ നിർത്താതെ കുരച്ചു ഇതോടെയാണ് യുവാവ് തൊട്ടടുത്തുള്ള പാറ കല്ലിൽ അടിച്ച് വളർത്തു നായയെ കൊന്നത്. യുവാവ് ഭീകരാന്തരീക്ഷമാണ് സൃഷ്ട്ടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഇയാൾ വീട്ടുമുറ്റത്തു നിന്ന് പോയതിന് ശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി നായയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിട്ടു നൽകുകയും ചെയ്തു.
സംഭവത്തിൽ സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. വന്യ ജീവികളെ സംരക്ഷിക്കേണ്ട വിവിധ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സഹോദരിയുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് കാലങ്ങളായി രാജേഷ് വഴക്കിലായിരുന്നു.
Sorry, there was a YouTube error.