Categories
sports

പ്ളേ ഓഫ് സാധ്യതകൾ വിദൂരം; പോയിന്റ് പട്ടികയിലെ റോയൽസിൻ്റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതായി സഞ്ജു

പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്‌ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം

ഐ.പി.എൽ ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാൻ റോയൽസിൻ്റെ നിലയെ കുറിച്ച് വിലയിരുത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഒരിക്കലും 14 പോയിന്റുമായി ലീഗ് ഘട്ടം അവസാനിപ്പിക്കേണ്ടവർ ആയിരുന്നില്ല തങ്ങളെന്ന് സഞ്ജു പറയുന്നു. അവസാന ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ 188 റൺസ് ചേസ് ചെയ്‌ത റോയൽസ് നാല് വിക്കറ്റിന് മത്സരം ജയിച്ചിരുന്നു.

രാജസ്ഥാൻ റോയൽസിന് ഇപ്പോഴും പ്ലേ ഓഫിലെത്താനുള്ള അവസരമുണ്ടെങ്കിലും സാധ്യതകൾ വിദൂരമാണ്. ഒരു കളി ബാക്കിനിൽക്കെ 14 പോയിന്റ് വീതമുള്ള മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ തോറ്റാൽ മാത്രമേ അവസാന പ്ലേ ഓഫ് സ്‌പോട്ടിൽ കടക്കാൻ റോയൽസിന് കഴിയൂ.

കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഈ സ്ഥാനം മോഹിച്ചു രംഗത്തുണ്ട്. പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്‌ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം, അതിലൂടെ അവർക്ക് പോയിന്റ് ടേബിളിൽ നാലാമത് എത്താനുള്ള അവസരം തുറന്ന് കിട്ടും.

“ഞങ്ങൾക്കുള്ള ടീം, താരങ്ങളുടെ നിലവാരം ഒക്കെ പരിഗണിക്കുമ്പോൾ ഈ സമയത്ത് ഞങ്ങൾ പോയിന്റ് ടേബിളിൽ എവിടെ എത്തി നിൽക്കുന്നുവെന്നത് അൽപ്പം ഞെട്ടിക്കുന്നതാണ്. സത്യസന്ധമായി സീസണിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കിൽ. ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും അതിൽ നിന്ന് പഠിക്കുകയും വേണം” ധർമ്മശാലയിലെ വിജയത്തിന് ശേഷം സഞ്ജു സാംസൺ പറഞ്ഞു.

ഐ‌.പി‌.എൽ 2022ൻ്റെ ഫൈനലിലെത്തിയ രാജസ്ഥാൻ റോയൽ‌സ്, കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്ത് നിന്ന് കൃത്യമായി യാത്ര ആരംഭിച്ചു, അവരുടെ ആദ്യ 5 മത്സരങ്ങളിൽ 4ഉം വിജയിച്ചു. എന്നാൽ പിന്നീടുള്ള, 6 മത്സരങ്ങളിൽ 5 എണ്ണത്തിലും അവർ തോറ്റു. 7 വിജയങ്ങളും അത്ര തന്നെ തോൽവികളുമായി ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയ രാജസ്ഥാൻ, ആദ്യ 4ൽ ഇടം കണ്ടെത്താനുള്ള അവസരം കളഞ്ഞു കുളിക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *