Trending News
എയര്‍ ഇന്ത്യ വിമാനത്തിൻ്റെ കോക്പിറ്റില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ നടപടിയെടുത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ). യാത്രക്കാരുടെ സുരക്ഷയില്‍ മതിയായ ശ്രദ്ധ ചെലുത്താത്തതിന് 30 ലക്ഷം രൂപയുടെ പിഴയാണ് വിമാനക്കമ്പനിക്ക് വിധിച്ചിരിക്കുന്നത്.
കോക്ക്പിറ്റില്‍ സുഹൃത്തിനെ പ്രവേശിപ്പിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 1937 ലെ വിമാന നിയമത്തിൻ്റെ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് പൈലറ്റ് നടത്തിയിരിക്കുന്നതെന്ന് ഡി.ജി.സി.എ കുറ്റപ്പെടുത്തി.
ഫെബ്രുവരി 27 നാണ് ഡെല്‍ഹി-ദുബായ് എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്, വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റിയത്. വിമാനം പറക്കുന്നതിനിടെ ഉണ്ടായ സംഭവത്തെ കുറിച്ച് ക്രുവിലെ ഒരംഗം കമ്പനി സി.ഇ.ഒയ്ക്ക് പരാതി നല്‍കിയെങ്കിലും മതിയായ നടപടി ഉണ്ടായില്ലെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.
Sorry, there was a YouTube error.