Categories
local news

കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പെർള ﹣- കുമളി പുതിയ കെ.എസ്.ആര്‍.ടി.സി സർവ്വീസ‌് 15ന‌് ആരംഭിക്കുന്നു

ബദിയടുക്ക﹣- മുള്ളേരിയ ﹣- ബോവിക്കാനം, എരിഞ്ഞിപ്പുഴ,കുറ്റിക്കോൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ തളിപ്പറമ്പ് ദേശീയപാതവഴി തൃശുർ കോതമംഗലം ചെറുതോണി, കട്ടപ്പന വഴിയാണ് കുമളിയിലേക്ക്‌ സർവ്വീസ്

കാഞ്ഞങ്ങാട് / കാസർകോട്: കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു പുതിയ പെർള ﹣- കുമളി കെ.എസ്.ആര്‍.ടി.സി സര്‍വീസ് 15ന് ആരംഭിക്കും. 15ന് മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്യുന്ന ബസ് 16ന് രാവിലെ പെർളയിലെത്തും. വൈകുന്നേരം 5.30ന് പെർളയിൽ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് ബദിയടുക്ക﹣- മുള്ളേരിയ ﹣- ബോവിക്കാനം, എരിഞ്ഞിപ്പുഴ,കുറ്റിക്കോൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ തളിപ്പറമ്പ് ദേശീയപാതവഴി തൃശുർ കോതമംഗലം ചെറുതോണി, കട്ടപ്പന വഴിയാണ് കുമളിയിലേക്ക്‌ സർവ്വീസ് നടത്തുക

മലയോര പാസഞ്ചേഴ്സ് അസോസിയേഷൺ സെക്രട്ടറി എം. വി രാജു കെ.എസ്.ആര്‍.ടി.സി ഡയ‌റ‌ക‌്ടർ ബോർഡംഗം ടി. കെ രാജൻ മുഖേന നൽകിയ നിവേദത്തിൽ മന്ത്രി എം.എം മണി പ്രത്യേകതാൽപര്യമെടുത്താണ‌് സര്‍വീസ്അ നുവദിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *