Categories
channelrb special Kerala local news news trending

പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു; മുൻ എം.എൽ.എ കെ.വി കു‍ഞ്ഞിരാമൻ അടക്കം 4 പേർക്കും ആശ്വാസം

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എം.എൽ.എ കെ.വി കു‍ഞ്ഞിരാമൻ അടക്കം 4 പേർക്കും ആശ്വാസം. സി.പി.എം നേതാക്കളുടെ ജയിൽ മോചനം പാർട്ടിക്ക് ഗുണം ചെയ്യും. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത് പിന്നാലെ സ്റ്റേ ലഭിക്കുന്നത്. കെ.വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയിലും മാറ്റമില്ല. പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞതിനാൽ കൊച്ചിയിലെ സി.ബി.ഐ കോടതിയായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest