Categories
education Kerala local news sports

വിരിഞ്ഞു കൊണ്ടിരിക്കുന്ന റോസാപൂക്കളാണ് നമ്മുടെ കുട്ടികൾ; പി.ബി.എം സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു; പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ കെ.ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് നടന്നു. 04 -01 -2025 ശനിയാഴ്ച നടന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷഫീഖ് ഉദ്‌ഘാടനം ചെയ്തു. പി.ബി.എം ഗാർഡനിൽ വിരിഞ്ഞു കൊണ്ടിരിക്കുന്ന റോസാപൂക്കളാണ് നമ്മുടെ കെ.ജി കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. ഇവർ വളർന്നു സമൂഹത്തിനും രാജ്യത്തിനും നന്മയുടെ സൂര്യകിരണങ്ങളാവണം, പഠന പ്രവർത്തനത്തോടൊപ്പം കായിക വിദ്യഭ്യാസവും ആവശ്യമാണെന്ന് ഷഫീഖ് പറഞ്ഞു.

പി ബി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കെ ജി സ്പോർട്സ് മീറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ പി ബി ഷഫീഖ് ഉത്ഘാടനം ചെയ്യുന്നു.

വസന്ത കാലത്തിൻ്റെ മഞ്ഞു തുള്ളികളാണ് കെ.ജി കുട്ടികളെന്ന് പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം പറഞ്ഞു. അവർ നന്മയുടെയും സ്നേഹത്തിൻ്റെയും അടയാളങ്ങളാണ്. വെറുമൊരു വിദ്യാഭ്യാസം മാത്രമല്ല നല്ല കായിക മത്സരങ്ങളിലൂടെ ലോകത്തിൻ്റെ നെറുകയിൽ ഈ കുട്ടികളെ എത്തിക്കാനാണ് ശ്രമമെന്നുംഅദ്ദേഹം പറഞ്ഞു. കെ.ജി സെക്ഷൻ ഹെഡ് സിന്ധു ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. എം.എ മക്കാർ മാസ്റ്റർ, അഫ്രീന ഷഫീഖ്, ആൻഷിഫാ അർഷാദ്, ജയരാജൻ മാസ്റ്റർ, സലാം ചെർക്കള, ഹുസൈൻ ബേർക്ക, സുജാത ടീച്ചർ, എന്നിവർ കുട്ടികൾക്ക് ആശംസ അറിയിച്ചു. രമ ടീച്ചർ നന്ദി രേഖപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest