Categories
news sports

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശ്ശീല വിഴുന്നു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കല്‍ വേളയില്‍ തന്നെ കൈപിടിച്ച് നടത്തിയവര്‍ക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു.

“ഈ ദിവസം, ഞാന്‍ കളി നിര്‍ത്തുമ്പോള്‍, എത്ര ദൂരം എത്തിയെന്ന് വിലയിരുത്തുമ്പോള്‍, എന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്‍റെ അച്ഛന്‍ എന്‍റെ തൊട്ടരികില്‍ ഉണ്ടാകണമെന്നാണ്, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള എന്‍റെ യാത്ര അവസാനിക്കുമ്പോള്‍, എന്‍റെ ജീവിതത്തിലും കരിയറിലും ഒപ്പമുണ്ടായിരുന്നതുപോലെതന്നെ”, പാര്‍ത്ഥിവ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.

”ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശ്ശീല വിഴുന്നു. ഒരുപാടുപേരോട് നന്ദിയും കടപ്പാടുമുണ്ട്. 17കാരനായ ബാലനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ കാട്ടിയ ആത്മവിശ്വാസം, എന്നെ കൈപിടിച്ചു നടത്തിയതിന് നന്ദി പറയുന്നു. എന്‍റെ നാടിന്, എനിക്കൊപ്പം നിന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും നന്ദി ”, പാര്‍ത്ഥിവ് പട്ടേല്‍ ട്വീറ്റ് ചെയ്തു.

2002ല്‍ തന്‍റെ കരിയര്‍ ആരംഭിച്ച പാര്‍ത്ഥിവ് , 2018 വരെ നീണ്ട കാലയളവില്‍ ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *