Categories
പാരിസ് ഒളിംപിക്സില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; ഹോക്കിയില്‍ 13 ആം തവണയും മെഡല്‍ നേട്ടം
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ഡൽഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിൻ്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പാരിസിലും ടീം ഇന്ത്യ വിജയം കൈവരിച്ചത്. ഹോക്കിയില്‍ 13 ആം തവണയും മെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിന് ഏറെ അഭിമാന നിമിഷമാണിത്. പി ആര് ശ്രീജേഷാണ് ടീം ഇന്ത്യയുടെ ഗോള്‍വല കാത്തതെന്നത് മലയാളികള്‍ക്കും അഭിമാനമാകുകയാണ്. ഒളിംപിക്സിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് വീരോചിത മടക്കമാണിത്. ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി ശ്രീജേഷ് ഇന്നത്തെ മത്സരത്തോടെ മാറുകയും ചെയ്തു. ശ്രീജേഷിൻ്റെ സേവുകളാണ് മത്സരത്തില്‍ അതീവ നിര്‍ണായകമായത്. തുടര്‍ച്ചയായ മെഡല്‍ നേട്ടത്തില്‍ ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
Sorry, there was a YouTube error.