Categories
news

ഇനിയും താലിബാന് പിടികൊടുക്കാതെ പൊരുതുന്ന പഞ്ച്ശിർ; സഖ്യസേനയുടെ തിരിച്ചടിയിൽ ഇന്ന് കൊല്ലപ്പെട്ടത് 13 താലിബാൻ ഭീകരർ

താഴ്‌വരയിൽ വടക്കൻ സഖ്യസേന ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വ്യാഴാഴ്ച 13 താലിബാൻ ഭീകരരെ സഖ്യം കൊന്നൊടുക്കി എന്നാണ് വിവരം.

അഫ്ഗാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ചശിർ ഇപ്പോഴും താലിബാന് കീഴ്‌പ്പെടുത്താൻ സാധിച്ചിട്ടില്ല. താഴ്‌വരയിൽ വടക്കൻ സഖ്യസേന ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വ്യാഴാഴ്ച 13 താലിബാൻ ഭീകരരെ സഖ്യം കൊന്നൊടുക്കി എന്നാണ് വിവരം.

പഞ്ചശിറിലെ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സഖ്യസേന ആയുധം വെച്ച് കീഴടങ്ങണമെന്ന് താലിബാൻ അഭ്യർത്ഥിക്കുകയുമുണ്ടായി. താഴ് വരയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാതെയും വൈദ്യുതിയും ഇന്റർനെറ്റും റദ്ദാക്കിയും പ്രതിരോധ സേനയെ പിന്തിരിപ്പിക്കാനുള്ള താലിബാന്‍റെ ശ്രമം പാളി പോയിരുന്നു.

തുടർന്ന് ഗോത്ര നേതാക്കളുമായി താലിബാൻ ഭീകരർ ചർച്ച നടത്തുകയുണ്ടായി. ഇത് പരാജയപ്പെട്ടതോടെ പാേരാട്ടം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് വടക്കൻ സഖ്യസേന രംഗത്തെത്തി. ഇതിന് പിന്നാലെയാണ് താഴ്‌വരയിൽ ഒളിച്ചിരുന്ന 13 താലിബാൻ ഭീകരരെ പ്രതിരോധ സേന കൊലപ്പെടുത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest