Categories
health local news news

പാലിയേറ്റിവ് വോളൻ്റിയർ മാർക്ക് പരിശീലനം; രണ്ട് ദിവസം ഫീൽഡിൽ പരിശീലനം നടത്തും

പാലിയേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ ക്ലാസ്സെടുത്തു

കാസർകോട്: ജനറൽ ആശുപത്രിയുടെ സെകൻ്ററി തല പാലിയേറ്റിവ് കെയർ യുണിറ്റിൻ്റെ കീഴിൽ ‘ത്രിദിന വളണ്ടിയേഴ്‌സ്‌ പരിശീലന പരിപാടി നഗരസഭാ വനിത ഭവനിൽ നടന്നു. നഗരസഭ ചെയർമാൻ അഡ്വ വി.എം മുനീർ ഉൽഘാടനം ചെയ്‌തു.

പാലിയേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ പാലിയെറ്റീവ് കെയറിനെ കുറിച്ച് ക്ലാസ്സെടുത്തു. ഇരുപത്തഞ്ചോളം വോളണ്ടിയർമാർ പങ്കെടുത്തു. രണ്ട് ദിവസം ഫീൽഡിൽ പരിശീലനം നടത്തും.

നഗരസഭ 23 ലക്ഷം രുപ പ്രൊജക്ടിന് വേണ്ടി ഈ സാമ്പത്തിക വർഷം നീക്കി വെച്ചിരുന്നു.
പ്രൊജക്ടിൻ്റെ ഭാഗമായാണ് വോളണ്ടിയർമാർക്കുള്ള പരിശീലനം നടത്തിയത്.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഖാലിദ് പച്ചക്കാട് അധ്യക്ഷനായി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമദ്.എ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെഴ്‌സൺ റീത്ത, നഴ്‌സിംഗ്‌ സൂപ്രണ്ട് മിനി ജോസഫ്, പി.ആർ.ഒ സൽമ ടി, ജെ.എച്.ഐ ശ്രീജിത്ത് എം.വി സംസാരിച്ചു. സെക്കണ്ടറി പാലിയേറ്റിവ് നഴ്‌സ് സുസ്‌മിത സ്വാഗതവും ധനിക.എ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest