Categories
പാലത്തായി പീഡന കേസിലെ പ്രതി പിടിയില്‍; ഒളിച്ചു കഴിഞ്ഞത് ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽ; കേസിൻ്റെ നാൾ വഴികൾ ഇങ്ങനെ
Trending News
കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പോലീസ് പിടിയില്‍. ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽനിന്നുമാണ് ഇയാളെ തലശ്ശേരി ഡി.വൈ.എസ്.പിയും സംഘവും പിടികൂടിയത്.
Also Read
പാലത്തായിയിലെ സ്കൂളില്‍ അധ്യാപകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതിയായ പത്മരാജന്‍. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. തലശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ 11അംഗ സംഘത്തിനാണ് പോക്സോ കേസ് അന്വേഷണ ചുമതല. പ്രതി അതിർത്ഥി കടന്നിട്ടുണ്ടെന്ന സംശയവും പൊലീസിന് ഉണ്ടായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് പുറത്ത് തിരച്ചിൽ നടത്തുന്നതിന് തടസമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അതിനാൽ തന്നെ പോലീസിന് മേൽ സമ്മർദ്ധം കൂടി.
പിണറായി സർക്കാർ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ മടികാണിക്കുന്നു എന്നും പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തി. ഇതോടെ സിപിഎം പൊലീസിന് എതിരെ രംഗത്ത വന്നു. പ്രതിയെ പിടികൂടിയില്ലങ്കിൽ പോലീസിനെതിരെ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി കെ കെ ശൈലജയും കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നത് പെൺകുട്ടിയുടെ സഹപാഠിയും വാർത്താ മാധ്യമത്തിലൂടെ വെളിപ്പെടുത്തയിരുന്നു. അതിനാൽ തന്നെ പോലീസ് ബിജെപി ബന്ധമുള്ള എല്ലാ കേന്ദ്രങ്ങളിലും തിരച്ചിൽ ഊർജ്ജിതമാക്കി. ഇതിനിടെയാണ് പൊയിലൂരിലെ ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽ ഒളിച്ചു താമസിച്ച പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസിന് എതിരെ സി.പി.എം നേതാവ് എം.വി ജയരാജനും രംഗത്ത് വരികയും ചെയ്തിരുന്നു.
Sorry, there was a YouTube error.