Categories
news

കയ്യും കാലും തല്ലിയൊടിക്കണമെന്ന് സ്വന്തം പിതാവ്; പാകിസ്ഥാന് ജയ് വിളിച്ച യുവതിക്ക് നക്സല്‍ ബന്ധമെന്ന് കർണാടക മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിക്കുമ്പോൾ രാജ്യ സ്നേഹം മറന്ന പെൺകുട്ടി പുലിവാൽ പിടിച്ചു; ഇപ്പോഴത്തെ അവസ്ഥ

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിനിടെ വേദിയില്‍ കയറി പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്ക് നക്സല്‍ ബന്ധങ്ങളെന്ന് സ്ഥിരീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അമൂല്യ ലിയോണ എന്ന വിദ്യാര്‍ത്ഥിനിയാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇത്തരം പ്രതികരണങ്ങളില്‍ യുവതി ശിക്ഷിക്കപ്പെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

യുവതിയുടെ കയ്യും കാലും ഒടിക്കണമെന്നാണ് അവരുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞത്. അവര്‍ക്കു ജാമ്യം ലഭിക്കില്ല. ഞാന്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും യെദ്യൂരപ്പ വ്യക്തമാക്കി.ഹൈദരാബാദ് എം.പിയായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത ബംഗളുരുവിലെ പരിപാടിയില്‍ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ പാക് അനുകൂല മുദ്രാവാക്യം. മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്നുവരികയാണ്.

ആരാണ് അമൂല്യയെ പിന്തുണയ്ക്കുന്നതെന്നും അവരുടെ പൂർവ്വ ചരിത്രം എന്താണെന്നും പഠിക്കണം. അമൂല്യയ്ക്കു നക്സലുകളുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ശത്രുരാജ്യമായ പാക്കിസ്ഥാനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്നാണ് ഒവൈസിയുടെ പ്രതികരണം. പെൺകുട്ടി ചെയ്തത് വലിയ തെറ്റാണ്. മാതൃരാജ്യത്ത് നിന്നുകൊണ്ട് ശത്രുരാജ്യത്തിന് സിന്ദാബാ വിളിക്കുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. പെൺകുട്ടിയുടെ ഭാഗത്തുനിന്നും അപ്രതീക്ഷിത നടപടിയാണുണ്ടായതെന്നും ഒവൈസി പറഞ്ഞു. പെൺകുട്ടി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അതേസമയം വിദ്യാര്‍ത്ഥിയുടെ വീടിന് നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടു. ചിക്കമഗളുരു ശിവപുരയിലെ അമൂല്യയുടെ വീടിനു നേരെയാണ് അക്രമണമുണ്ടായിരിക്കുന്നത്. പാകിസ്ഥാനെ അനുകൂലിക്കുന്നവര്‍ ഇവിടെ താമസിക്കേണ്ട എന്ന് ആക്രോശിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ വീടിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തില്‍ വീടിൻ്റെ ജനല്‍ പാളികള്‍ക്കും വാതിലുകള്‍ക്കും കേടുപാടുണ്ടായി.

സമാനമായ ഒരു കുറിപ്പും അമുല്യ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ ഇട്ടിരുന്നു.’ഏത് രാജ്യമായാലും അത് നീണാള്‍ വാഴട്ടെ, എല്ലാ രാജ്യങ്ങലും നീണാള്‍ വാഴട്ടെ, ഇന്ത്യ നീണാള്‍ വാഴട്ടെ, പാക്കിസ്ഥാന്‍ നീണാള്‍ വാഴട്ടെ, ബംഗ്ലാദേശ് നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ, നേപ്പാള്‍ നീണാള്‍ വാഴട്ടെ,, അഫ്ഗാനിസ്താന്‍ നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ, ഭൂട്ടാന്‍ നീണാള്‍ വാഴട്ടെ’ എന്നായിരുന്നു അമുല്യ കഴിഞ്ഞ ദിവസം കന്നഡയില്‍ ഇട്ട പോസ്റ്റ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *