Categories
news

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; റഷ്യയ്ക്ക് പിന്നാലെ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല

യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഉരുണ്ടുകൂടിയ സംഘര്‍ഷാന്തരീക്ഷത്തില്‍ ചൈനയെ പിന്തുണച്ച് പാകിസ്ഥാന്‍. ചൈനയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലെന്നാണ് തായ്‌വാന്‍ വിഷയത്തെ പാകിസ്ഥാന്‍ വിശേഷിപ്പിക്കുന്നത്.

‘പ്രദേശത്തെ സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് തായ്‌വാന്‍ കടലിടുക്കില്‍ സംജാതമായിരിക്കുന്നത്. ഉക്രെയ്ന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ലോകം ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ലോകത്തെ ഭക്ഷ്യ, ഊര്‍ജ സുരക്ഷയെ തന്നെ ഇത് ബാധിച്ചിട്ടുണ്ട്. ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല,’ പാകിസ്ഥാന്‍ പ്രതികരിച്ചു.

റഷ്യക്ക് ശേഷം ഈ വിഷയത്തില്‍ ചൈനയെ പിന്താങ്ങുന്ന രണ്ടാമത്തെ രാഷ്ട്രമാണ് പാകിസ്ഥാന്‍. ചൈനയുടെ എക്കാലത്തെയും സുഹൃത്തായ പാകിസ്ഥാന് യു.എസുമായി നല്ല ബന്ധമല്ല അടുത്തിടെയുള്ളത്. ഒസാമ ബിന്‍ ലാദൻ്റെ വധത്തെ തുടര്‍ന്ന് വഷളായ ബന്ധം, അമേരിക്ക പൂര്‍ണമായും ഇന്ത്യയുടെ പക്ഷത്തേക്ക് ചാഞ്ഞതോടെ തകര്‍ന്നു. ചൈനയെ പിന്താങ്ങിക്കൊണ്ട് ഇന്ത്യയെ നേരിടാനുള്ള തന്ത്രമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പയറ്റുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *