Categories
കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി.ബിജോയ് ചുമതലയേറ്റു; മികവുറ്റ സേവനത്തിന് അംഗീകാരങ്ങൾ ലഭിച്ച ഉദ്യോഗസ്ഥൻ
എറണാകുളം റൂറല്‍ പൊലീസ് മേധാവിയായാണ് ഡോ. വൈഭവ് സക്സേന പോകുന്നത്
Trending News





കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായി പി. ബിജോയ് ചുമതലയേറ്റു. സ്ഥലം മറിപ്പോകുന്ന എസ്.പി വൈഭവ് സക്സേന ബൊക്ക നല്കി ബിജോയിയെ സ്വീകരിച്ചു. 1996-ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010-ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു.
Also Read
കോട്ടയം ഡി.വൈ.എസ്.പി, തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് അസി. കമ്മീഷണര്‍, റൂറല്‍ ട്രാഫിക് എസ്.പി, സ്പെഷല്‍ ആംഡ് പൊലീസ് കമാണ്ടണ്ട്, എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി, തിരുവനന്തപുരം റേഞ്ച് എസ്.പി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന വിജിലന്‍സ് ഓഫീസര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

മികവുറ്റ സേവനത്തിന് 2015-ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2018-ല്‍ രാഷ്ട്രപതിയുടെ മെഡലും ബിജോയിക്ക് ലഭിച്ചിരുന്നു. 2005-ല്‍ കൊസോവോയില്‍ ഡപ്യൂട്ടേഷനില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനായി പീസ് കീപ്പിങ്ങ് ഫോഴ്സിൻ്റെ ചുമതലയും വഹിച്ചിരുന്നു.
തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമനം ലഭിച്ചത്.
എറണാകുളം റൂറല്‍ പൊലീസ് മേധാവിയായാണ് ഡോ. വൈഭവ് സക്സേന കാസര്‍കോട് നിന്ന് പോകുന്നത്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്