Categories
മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തം; വെങ്കലമണിഞ്ഞ് പി.വി സിന്ധു
നേരത്തേ പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ രണ്ടു ഒളിംപിക്സുകളില്‍ തുടര്‍ച്ചയായി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ളൂ.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് രണ്ടാമത്തെ മെഡല്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം പി.വി സിന്ധുവാണ് രാജ്യത്തിനായി വെങ്കല മെഡല്‍ സമ്മാനിച്ചത്. ഇന്നു നടന്ന വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു സിന്ധു കെട്ടുകെട്ടിക്കുകയായിരുന്നു.
Also Read
സ്കോര്‍ 21-13, 21-15. ഇതോടെ മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡും സിന്ധു സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായി രണ്ടു ഗെയിംസുകളില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് സിന്ധു. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടാന്‍ അവര്‍ക്കായിരുന്നു. നേരത്തേ പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ രണ്ടു ഒളിംപിക്സുകളില്‍ തുടര്‍ച്ചയായി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ളൂ.
2008, 12 ഗെയിംസുകളിലായിരുന്നു ഇത്. കൂടാതെ ബാഡ്മിന്റണില്‍ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും സിന്ധു ഇടം പിടിച്ചു. തുടര്‍ച്ചയായി രണ്ടു ഗെയിംസുകളില്‍ ബാഡ്മിന്റണില്‍ മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ രണ്ടാമത്തെ മാത്രം താരം കൂടിയാണ് ഇന്ത്യന്‍ സെന്സേഷന്.
Sorry, there was a YouTube error.