Categories
ഔഫിൻ്റെ കൊലപാതക കേസിൽ പിടിയിലായത് മൂന്നുപേർ; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നു; മുഖ്യ പ്രതിയും കൂട്ടാളികളും ഇനി അഴിയെണ്ണും; മറ്റുള്ളവരുടെ പങ്കും അന്വേഷിക്കും; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
Trending News
കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊല്ലപ്പെട്ട അബ്ദുൽ റഹ്മാൻ ഔഫിൻ്റെ കൊലപാതക കേസിലെ മൂന്ന് പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്ത്തകരായ ഇര്ഷാദ്, ഹസൻ, ആഷിര് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ച തന്നെ രേഖപ്പെടുത്താനാണ് സാധ്യത.
Also Read
മുസ്ലീം ലീഗിൻ്റെ കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇര്ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്ഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. മുഖ്യപ്രതി ഇര്‍ഷാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ മാധ്യമങ്ങളെ അറിയിച്ചു. മുസ്ലിം ലീഗ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും ഡി ശില്‍പ്പ കൂട്ടിച്ചേര്‍ത്തു.
കുത്തേറ്റ് ഹൃദയധമനി തകർന്ന് രക്തം വാർന്നാണ് ഔഫ് മരണപ്പെട്ടത്. നെഞ്ചിൻ്റെ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര് ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണം. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത് വന്നു.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാൻ ഔഫിനേയും സുഹൃത്ത് ഷുഹൈബിനെയും ലീഗ് പ്രവര്ത്തകരായ സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ ഔഫിന് ഒപ്പം ഉണ്ടായിരുന്ന ഷുഹൈബ് പരിക്കേറ്റ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാർഡ് യു.ഡി.എഫിന് നഷ്ട്ടമായതിലുള്ള ദേഷ്യത്തിൽ കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങൾ ഉടലെടുത്തിരുന്നു. ലീഗ് പ്രവർത്തകർ വീട് കയറി ആക്രമിക്കുന്ന സംഭവവും ഉണ്ടായി. ഇതിന് പിന്നാലെയാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിൽ ഉന്നത ബന്ധവും മറ്റുള്ളവരുടെ പങ്കും അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.
Sorry, there was a YouTube error.