Categories
news

പിണറായി വിജയന്‍റെത് ഭരണകൂട ഫാസിസം; കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഓർത്തഡോക്‌സ് സഭ

സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെത് ഭരണകൂട ഫാസിസമാണെന്നും സഭാ മാധ്യമവിഭാഗം തലവൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത. പിണറായി വിജയനെ നാടിന്‍റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കിൽ അത്തരത്തിൽ ഇടപെടണമെന്നും ഓർത്തഡോക്‌സ് സഭ അഭിപ്രായപ്പെട്ടു.

അവസരം കിട്ടുമ്പോൾ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ മുഖ്യമന്ത്രിയുടെ മറുപടികൾ പാർട്ടിയുടെ ലോക്കൽ ഓഫീസിൽ പറഞ്ഞാൽ മതി. സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു.

മലപ്പുറത്ത് ഓർത്തഡോക്സ് വൈദികന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ലെന്നും നുണകൾ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്ത തെറ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest