Categories
സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മാലിക്ക് ദിനാർ ഹോസ്പിറ്റലുമായി സഹകരിച്ച് പത്തോളം മെഗാ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് മാലിക് ദിനാർ ഗ്രൂപ്പ് ചെയർമാൻ കെ.എസ് അൻവർ സദാത്ത്
Trending News
കാസർകോട്: അലയൻസ് ക്ലബും പോച്ചപ്പൻ ചാരിറ്റി ഗ്രുപ്പും സംയുക്തമായി നായന്മാർമൂല എൻ. എ മോഡൽ സ്‌കൂൾ കോമ്പൌണ്ടിലുള്ള ടാൽറോപ്പ് ട്ടെക്കിസ് പാർക്കിൽ മുഖവൈകല്യമുള്ളവർക്കുള്ള സൗജന്യ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ക്യാമ്പ് സൗകര്യങ്ങൾ ഒരുക്കി കൊണ്ട് നടത്തി. കാസർകോട്ടെ 8 ലധികം രോഗികൾക്ക് ക്യാമ്പിലൂടെ ഈ സേവനം ലഭ്യമാക്കാൻ സാധിച്ചു.
Also Read
അൻജും ഗ്രൂപ്പ് ചെയർമാൻ അഷറഫ് പി.ബി മുഖ്യാതിധിയായ ചടങ്ങ് മാലിക് ദിനാർ ഗ്രൂപ്പ് ചെയർമാൻ കെ.എസ് അൻവർ സദാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മാലിക്ക് ദിനാർ ഹോസ്പിറ്റലുമായി സഹകരിച്ച് പത്തോളം മെഗാ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ് പ്രസിഡൻറ് എസ്സ് റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ സമീർ ആമസോണിക്സ്, കേരളാ സിൻ ഗേർസ്ട്രഷറർ നാസർ മാന്യ, നസിറാജ് പ്രിൻ്റ്സറ്റ്, അൻവർ കെ.ജി , നൗഷാദ് ബായിക്കര, ഖലീൽ ഷെയ്ക്ക്, സമീർ ഔട്ട്ഫിറ്റ്, ഡോ: ആയൂഷ്, ഡോ:ക്കിർത്തി, ഉമേഷ് പോപ്പച്ചൻ ഗ്രൂപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റഫിഖ് കേളോട്ട് സ്വാഗതവും പ്രോഗ്രാം ഡയറക്റ്റർ അഷ്റഫ് നാലത്തട്ക്ക നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.