Categories
Kerala news

ഓണത്തിന് മാവേലി ഏറ്റവും സന്തോഷത്തോടെ വരും; കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുത്: കെ.എന്‍ ബാലഗോപാല്‍

സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നത് ഇല്ലാക്കഥ

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രി കെ.എൻ ബാലവഗോപാൽ. കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുത്. ഇത്തരത്തിലുള്ള ഉപമകൾ ശരിയല്ല.. മുടിഞ്ഞവരുടെ കൈയിൽ ഏൽപ്പിക്കാതെ ഇടതുപക്ഷത്തെയാണ് കേരളത്തിലെ ജനത സംസ്ഥാനം ഏൽപ്പിച്ചതെന്നും ബാലഗോപാൽ തിരിച്ചടിച്ചു. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി സന്തോഷത്തോടെ വന്ന് മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നത് ഇല്ലാക്കഥ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

കെഎസ്ആർടിസിയിൽ പെൻഷൻ കിട്ടാതെ ആൾക്കാർ ആത്മഹത്യ ചെയ്‌ത കഥയൊന്നും മറക്കരുതെന്നും കെ.എൻ ബാലഗോപാൽ നിയമസഭയില്‍ പറഞ്ഞു. ബുദ്ധിമുട്ടുണ്ടെങ്കിലും സർക്കാർ പണം നൽകുന്നുണ്ടെന്നും ഈ ഓണത്തിന് മാവേലി ഏറ്റവും സന്തോഷത്തോടെ കേരളത്തിൽ വരുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

കേരളത്തിന്‍റെ ഇപ്പോഴത്തെ ധനസ്ഥിതിയ്ക്ക് കാരണം കേന്ദ്ര സർക്കാരിൻ്റെ നിലപാടാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന പണം കേന്ദ്രം വെട്ടികുറച്ചു കൊണ്ടിരിക്കുന്നു. കിഫ്ബി വായ്‌പ എടുക്കുന്നതും സംസ്ഥാനത്തിൻ്റെ വായ്‌പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിൻ്റെ കടമായി കണക്കാക്കുന്നു. പ്രതിപക്ഷം ഇതിനെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ അവരെ വെറുതെ വിടില്ലെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

Courtesy: News 18 Malayalam

0Shares

Leave a Reply

Your email address will not be published. Required fields are marked *