Categories
സ്വര്‍ണ്ണ കടത്ത്: മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകാത്തതിനെ തുടർന്നാണ് വീണ്ടും ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.
Trending News
തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകാത്തതിനെ തുടർന്നാണ് വീണ്ടും ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങൾ:
- ശിവശങ്കറിന്‍റെ സ്വർണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത്?
- സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലേ ?
- ഒരു മന്ത്രിക്ക് വിദേശ കോൺസുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ ?
- ശിവശങ്കറിന്‍റെ ദുരൂഹമായ കൺസൾട്ടൻസി കരാറുകൾ ന്യായീകരിച്ചതെന്തിന് ?
- കൺസൾട്ടൻസി തട്ടിപ്പും പിൻവാതിൽ നിയമനവും സി.ബി.ഐ അന്വേഷിക്കാൻ തയാറുണ്ടോ?
- സ്വർണക്കടത്ത് സംസ്ഥാന ഐ.ബി അറിയാത്തതോ, വായ് മൂടിക്കെട്ടിയതോ ?
- സ്വർണക്കടത്തിനെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോർട്ട് ഉണ്ടായിരുന്നോ ?
- തന്‍റെ കത്തിന് യെച്ചൂരി മറുപടി നൽകുന്നതിൽ നിന്നും തടഞ്ഞതാര് ?
- സ്വർണക്കടത്തിൽ ഇടത് മുന്നണി യോഗം ചേരുന്നത് തടഞ്ഞതെന്തിന് ?
10 . പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തയാറാകാത്തതെന്ത് ?
Sorry, there was a YouTube error.