Categories
channelrb special national news trending

ഓപ്പറേഷന്‍ ആര്യന്‍ എന്ന് പേരിട്ടു; 56 മണിക്കൂർ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനം; കുഴൽ കിണറിൽ വീണത് അഞ്ചുവയസ്സുകാരൻ; അകപ്പെട്ടത് 150 അടി താഴ്ചയിൽ; ഒടുവിൽ സംഭവിച്ചത്..

ജയ്പൂർ: 56 മണിക്കൂർ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ ആര്യ എന്ന അഞ്ച് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ രക്ഷാപ്രവർത്തനമായിരുന്നു നടത്തയതെന്നും ദുഷ്കരമാക്കിയത് ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ ആണെന്നും അവർപറഞ്ഞു. 160 അടിയോളം വെള്ളമുണ്ടായിരുന്നു, അത് ഒരു വെല്ലുവിളിയായിരുന്നെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. കുഴൽ കിണറിൽ150 അടി താഴ്ചയിലായിരുന്നു കുട്ടി അകപ്പെട്ടിരുന്നത്.
ഓപ്പറേഷന്‍ ആര്യന്‍ എന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിൻ്റെ പേര്. കുട്ടിക്ക് ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്സിജൻ നൽകിയായിരുന്നു. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനം എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചുവെങ്കിലും ഭൂഗർഭ നീരാവി കാരണം ക്യാമറയിൽ കൂടുതൽ ദൃശ്യങ്ങൾ കാണാൻ കഴിയാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest