Categories
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
ബദിയടുക്ക: വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രടറിയും നെക്രാജെ ചന്ദ്രംപാറയിൽ താമസക്കാരനുമായ ഒ.പി ഹനീഫ (48) നാണ് കുത്തേറ്റത്. സമീപത്ത് താമസക്കാരനായ ശരീഫ് എന്നയാൾ ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ കയറി സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു. തല, പള്ള, കൈ, വയറ്, തോള്‍ എന്നിവിടങ്ങളില്‍ കുത്തി പരുക്കേല്‍പിച്ചു എന്നാണ് കേസ്. സാരമായി പരുക്കേറ്റ ഹനീഫിനെ ഓടിക്കൂടിയവർ ചെങ്കളയിലെ ഇ.കെ നായനാർ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗിച്ച് വീട്ടില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയാണ് ആക്രമിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത ബദിയടുക്ക പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Sorry, there was a YouTube error.