Categories
channelrb special Kerala national news

തൊഴിലുറപ്പിലെ കഞ്ഞികുടിയും മുട്ടും; ഒരു പഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഒരേസമയം ഇരുപത് ജോലികൾ മാത്രം മതിയെന്ന് കേന്ദ്രസർക്കാർ

ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ കൈവരിക്കാൻ കഴിയില്ല.

കാസർകോട് / തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ പുതിയ നിർദേശ പ്രകാരം തൊഴിലുറപ്പ് തൊഴിലാളികളുടെ കഞ്ഞികുടിയും മുട്ടും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നുമുതൽ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരേസമയം 20ൽ കൂടുതൽ തൊഴിലവസരങ്ങൾ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

10.5 കോടി തൊഴിൽ ദിനങ്ങളും പദ്ധതികൾക്കായി ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയായ ഈ തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല.

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകളുണ്ട്. നിലവിൽ എല്ലാ വാർഡുകളിലും ഒരേസമയം വിവിധ ജോലികൾ നടക്കുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് 1 മുതൽ 20ൽ കൂടുതൽ വാർഡുകളുള്ള പഞ്ചായത്തുകളിലുള്ള ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ അനുസരിച്ച് പിന്നീട് ഉൾപ്പെടുത്താം. പക്ഷേ അവർക്ക് സ്ഥിരമായി ലഭിക്കുന്ന തൊഴിൽ നിഷേധിക്കേണ്ടി വരും.

കേരളത്തിൽ 25,90,156 ലധികം സജീവ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. 310.11 രൂപയാണ് ദിവസവേതനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പ്രകാരം ഏറ്റെടുത്ത പദ്ധതികളുടെ അപൂർണത ഉൾപ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളും പുതിയ നിയന്ത്രണത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാർഗ നിർദേശങ്ങൽ മാത്രമാണ് കേരളം പിന്തുടരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *