Categories
ഏപ്രിൽ 24നും 25നും സംസ്ഥാനത്ത് അവശ്യ സർവീസുകൾ മാത്രം; അനുമതിയുള്ള അവശ്യ സർവീസുകൾ ഏതൊക്കെ എന്നറിയാം
അത്യാഹിത ചികിൽസ ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, ബന്ധുക്കൾ, വാക്‌സിനേഷൻ എടുക്കാനുള്ളവർ എന്നിവർക്ക് രേഖ കാണിച്ചാൽ യാത്ര അനുവദിക്കും.
Trending News
കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രിൽ 24, 25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി. ഏപ്രിൽ 24ന് സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
Also Read
24നും 25നും അനുമതിയുള്ള അവശ്യ സർവീസുകൾ:
- അവശ്യ സർവീസുകൾ, കോവിഡ്-19 പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും കോർപറേഷനുകളും പൂർണമായും പ്രവർത്തിക്കും. ഇവയുടെ ഓഫീസർമാർ/ജീവനക്കാർ എന്നിവർക്ക് സഞ്ചാര നിയന്ത്രണമില്ല.
- 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ, എമർജൻസി സർവീസുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ/കമ്പനികൾ/സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ സ്ഥാപനം/സംഘടന നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര അനുവദിക്കും.
- ടെലികോം, ഇൻറർനെറ്റ് സേവനദാതാക്കളുടെ ജീവനക്കാരെയും വാഹനങ്ങളെയും സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുവദിക്കും. ഐ.ടി, ഐ.ടി ഇനേബിൾഡ് സർവീസ് ജീവനക്കാരിൽ അവശ്യം വേണ്ട സ്റ്റാഫും ജീവനക്കാരും മാത്രമേ ഓഫീസിൽ ജോലി ചെയ്യാവൂ.
- അത്യാഹിത ചികിൽസ ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, ബന്ധുക്കൾ, വാക്‌സിനേഷൻ എടുക്കാനുള്ളവർ എന്നിവർക്ക് രേഖ കാണിച്ചാൽ യാത്ര അനുവദിക്കും.
- ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, ഇറച്ചി, മൽസ്യം എന്നിവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ആളുകൾ വീട്ടിൽനിന്നിറങ്ങുന്നത് കുറയ്ക്കാൻ ഹോം ഡെലിവറി പരമാവധി പ്രോൽസാഹിപ്പിക്കും. പ്രവർത്തനം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം.
- ഹോട്ടലുകളിലും റെസ്‌റ്റോറൻറുകളിലും ടേക്ക് എവേ കൗണ്ടറുകൾ, ഹോം ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.
- ദീർഘദൂര ബസ്‌സർവീസുകൾ, ട്രെയിനുകൾ, വ്യോമഗതാഗതം എന്നിവ അനുവദനീയമാണ്. ഈ യാത്രക്കാർക്ക് സഹായമായി വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ്‌സ്‌റ്റോപ്പുകൾ, ബസ് ടെർമിനലുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നിവയിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ, ടാക്‌സി വാഹനങ്ങൾ എന്നിവ അനുവദിക്കും. യാത്രാരേഖകൾ, ടിക്കറ്റ് എന്നിവയോടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം യാത്രകൾ.
- കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താം.
Sorry, there was a YouTube error.