Categories
education national news

വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍, ഈ വിഷയങ്ങളില്‍ ഓണ്‍ലൈൻ അനുവദിക്കില്ല; മാര്‍ഗരേഖ പുറത്തുവിട്ടത് യു.ജി.സി

സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ യു.ജി.സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്

വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ 17 വിഷയങ്ങളില്‍ ഓണ്‍ലൈൻ അനുവദിക്കില്ലെന്ന് യു.ജി.സി. മെഡിസിൻ, നഴ്‌സിംഗ്, ഫിസിയോതെറാപ്പി, ഫാര്‍മസി, അഗ്രികള്‍ച്ചര്‍, ഹോട്ടല്‍ മാനേജ്‌മെണ്ട്, നിയമം, ആര്‍ക്കിടെക്ചര്‍, ഒക്യുപേഷനല്‍ തെറാപ്പി, ഡെൻ്റെസ്ട്രി, ഹോര്‍ട്ടികള്‍ചര്‍, കേറ്ററിങ് ടെക്‌നോളജി, കളിനറി സയൻസസ്, എയര്‍ക്രാഫ്റ്റ് മെയിൻ്റെനൻസ്, വിഷ്വല്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ്, ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസം അനുവദിക്കില്ലെന്ന് അറിയിച്ചത്.

ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ രീതിയിലുള്ള എം.ഫില്‍, പി.എച്ച്‌.ഡി പ്രോഗ്രാമുകള്‍ ഒരു വിഷയത്തിലും അംഗീകരിക്കില്ലെന്നും യു.ജി.സി വ്യക്തമാക്കി.

ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ക്ക് ചേരുന്നവര്‍ക്കായി യു.ജി.സി പ്രസിദ്ധീകരിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ യു.ജി.സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇതനുസരിച്ച്‌ കേരളത്തില്‍ കാലിക്കറ്റില്‍ 25, കേരളയില്‍ 23, എസ്‌.എൻ ഓപ്പണ്‍ സര്‍വകലാശാലയില്‍ 22 വീതം വിദൂരപഠന പ്രോഗ്രാമുകള്‍ക്ക് അംഗീകാരമുണ്ട്. ജൂലൈ- ഓഗസ്റ്റ് അക്കാദമിക് സെഷനിലേക്കുള്ള പ്രവേശന നടപടികള്‍ ഈ മാസം 30നകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഓരോ സര്‍വകലാശാലയിലെയും പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ക്ക്: deb.ugc.ac.in സന്ദര്‍ശിക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest