Categories
news

2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ

കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. അന്തർ സംസ്ഥാന ബസ്സിൽ ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന ഷാഹുൽ ഹമീദിൽ നിന്നുമാണ് പണം പിടികൂടിയത്. ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഷാഹുൽ ഹമീദിൻ്റെ 2 ബാഗുകളിലും പണം കണ്ടെത്തിയത്. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്.
പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest