Categories
എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒരാള്‍ പിടിയില്‍
ഷിജുവില്‍ നിന്ന് പൊട്ടിയ ഗ്ലാസ്സ്, ലൈറ്റര്‍, ഗ്ലാസ്സ് പൈപ്പ് എന്നിവയും കണ്ടെടുത്തു
Trending News
നീലേശ്വരം / കാസർകോട്: സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 0.890 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ നീലേശ്വരത്ത് പിടിയിലായി. ഒഴിഞ്ഞവളപ്പ് അനന്തംപള്ള സ്വദേശി ലാലു എന്ന പി.വി ഷിജുവിനെ(43)യാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ മയക്കുമരുന്ന് കടത്തുകയായിരുന്നു ഇയാൾ.
Also Read
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്‌ച രാത്രി നീലേശ്വരം നെടുങ്കണ്ട റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം എം.ഡി.എം.എയുമായി ലാലുഎന്ന ഷിജുവിനെ പിടികൂടിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എം.ഡി.എം.എ ഓട്ടോറിക്ഷയുടെ ഡാഷ്ബോര്‍ഡില്‍ സിഗരറ്റ് പാക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം എം.ഡി.എം.എ എത്തിക്കുന്ന ഷിജുവില്‍ നിന്ന് പൊട്ടിയ ഗ്ലാസ്സ്, ലൈറ്റര്‍, ഗ്ലാസ്സ് പൈപ്പ് എന്നിവയും കണ്ടെടുത്തു. എസ്.ഐ ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദകൃഷ്ണന്‍ പി.കെ, ഗീരീശന്‍ എം.വി, കുഞ്ഞബ്ദുല്ല എന്‍, വിനോദ് കോടോത്ത്, പ്രദീപന്‍ കോതോളി എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.
Sorry, there was a YouTube error.