Categories
ഓണം ബോണസ് 4000 രൂപ സർക്കാർ ജീവനക്കാർക്ക്; അഡ്വാൻസായി 20,000 രൂപ, 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രത്യേക സഹായം എത്തുമെന്ന് ധനമന്ത്രി
ഉത്സവബത്ത ലഭിച്ച കരാർ- സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും
Trending News
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ അറിയിച്ചു.
Also Read
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ- സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഇത്തവണയും ഉത്സവ ബത്ത ലഭിക്കും.
പാര്‍ട്ട് ടൈം- കണ്ടിജന്‍റ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപ ലഭിക്കും.
സർവീസ് പെന്‍ഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്ക് പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നൽകും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും ആണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക എന്ന് മന്ത്രി പറഞ്ഞു.
Sorry, there was a YouTube error.