Categories
Gulf sports

ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് ക്രിക്കറ്റ് ലീഗ്; ഒലീവ് ഫൈറ്റേഴ്സ് ജേതാക്കളായി;പൊയക്കര കിങ്‌സ് റണ്ണേഴ്‌സ് അപ്

ദുബൈ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി അബൂഹൈൽ സ്പോർഡ്സ്ബെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ദുബൈ ക്രിക്കറ്റ് ലീഗിൽ ആറ് ടീമുകൾ അണി നിരന്ന ലീഗ് മാച്ച് ഫൈനലിൽ പൊയക്കര കിംഗ്സിനെ പരാജയപ്പെടുത്തി ഒലീവ് ഫൈറ്റേർസ് ജേതാക്കളായി. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ധീഖ് അഡൂർ അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രെട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി സമ്മാനിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ കെ.എം .സി.സി നേതാക്കളായ ഫൈസൽ അഷ്ഫാക്ക്, സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഷാഫി തച്ചങ്കാട്, പി.കെ അഷ്റഫ്, ആസിഫ് പള്ളങ്കോട്, ഖാദർ പാലോത്ത്, ഫൈസൽ ദീനാർ, പി.ഡി നൂറുദ്ധീൻ, റഫീഖ് മാങ്ങാട്, ബഷീർ മണിയൂർ, ഇബ്രാഹീം ബേരിക്ക, അഷ്ക്കർ ചൂരി, നംഷാദ് പൊവ്വൽ, അസീബ് മഠം, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ആരിഫ് ചെറുമ്പ, മുനീർ പള്ളിപ്പുറം, ഷബീർ കൈതക്കാട്, നവാസ് പൊവ്വൽ, സിഹാബ് പരപ്പ, അബ്ദുല്ല ഹാജി എൻ.എം, ഇല്ല്യാസ് പള്ളങ്കോട്, മുഹമ്മദ് എ.വൈ.എം.പി.കെ പള്ളങ്കോട്, സവാദ് ഊജംപാടി, അഷ്റഫ് അബൂദാബി, ഹമീദ് ദേലംപാടി, അബ്ദുല്ല അഡൂർ, അബ്ദുൽ റഹ്മാൻ എ.കെ, നാച്ചു കൊട്ടിയാടി, സിദ്ധീഖ് കൊമ്പോട്, ആസിഫ് കുയ്ത്തൽ, സിദ്ധീഖ് പള്ളങ്കോട്, മൊയ്തീൻ ദേലംപാടി, അഷ്റഫ് എം.എ, സിറാജ് പള്ളങ്കോട്, സംബന്ദിച്ചു. ജമാൽ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest