Categories
local news

ഒ.ബി.സി. വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കാം; വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

കാസര്‍കോട്: ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍ഷറേഷന്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പദ്ധതിയില്‍ പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും.

മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപ വരെ ആറ് പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7 ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ എട്ട് പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുന്നത്.

സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്സുകളായ എം.ബി. ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്നോളജി, ബി.സി.എ., എല്‍.എല്‍.ബി., എം.ബി.എ., ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്ട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയിലെതെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയവരായിരിക്കണം അപേക്ഷകര്‍.

വായ്പാ തുകയുടെ 20 ശതമാനം പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ കോര്‍പ്പറേഷന്‍റെ ബന്ധപ്പെട്ട ജില്ലാ, ഉപജില്ലാ ഓഫീസുകളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭ്യമാണ്. ഫോണ്‍; 04994 227060.

0Shares

Leave a Reply

Your email address will not be published. Required fields are marked *