Categories
news

ലൈസൻസില്ലാതെ ഷവർമ്മ വിൽപ്പന നടത്തിയാൽ ഇനി പണി ഉറപ്പ്; സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി

ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് തടയാന്‍ സംസ്ഥാന സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും.

വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നും ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം.

ഉത്തരവിലെ നിർദ്ദേശങ്ങൾ ഇവയാണ്

ബ്രെഡ് / കുബ്ബൂസ് / ഇറച്ചി എന്നിവയ്ക്ക് വാങ്ങിയ തീയതി അടക്കം രേഖപ്പെടുത്തിയ ലേബൽ വേണം

ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിറ്റും തുടർച്ചയായി വേവിക്കണം

അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം

ബീഫ് 15 സെക്കൻഡ് നേരം 71 ഡിഗ്രി സെൽഷ്യസിൽ രണ്ടാമത് വേവിക്കണം

കോഴിയിറച്ചി 15 സെക്കൻഡ് വീതം 74 ഡിഗ്രി സെൽഷ്യസും രണ്ടാമത് വേവിക്കണം

മയനൈസ് പുറത്തെ താപനിലയിൽ രണ്ട് മണിക്കൂറിലധികം സൂക്ഷിക്കരുത്

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest