Categories
വാര്‍ത്താ സമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവര്‍: ഷൈന്‍ ടോം ചാക്കോ
ഈ വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണയ്ക്കുന്നതായും ടൊവിനോ
Trending News
ദുബായ്: സിനിമാ വാര്‍ത്താ സമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മനുഷ്യന്‍ എന്ന പരിഗണന പോലും നല്‍കാതെ ചിലര്‍ പ്രകോപിപ്പിക്കുകയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തല്ലുമാല എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.
Also Read
കേരളത്തിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരെയാണ് ഷൈന്‍ ടോം ചാക്കോ ആഞ്ഞടിച്ചത്. ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് ടോവിനോ തോമസ് പറഞ്ഞു. ഈ വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണയ്ക്കുന്നതായും ടൊവിനോ പറഞ്ഞു.
ദുബായിലെ സോഷ്യല്‍ മീഡിയ സെലബ്രിറ്റി ബീവാത്തുവായാണ് കല്യാണി പ്രിയദര്‍ശന്‍ തല്ലുമാലയില്‍ എത്തുന്നത്. ചിത്രത്തിൻ്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്‌സിന്‍ പെരാരി, നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മലയാളത്തിലെ ആദ്യ ‘സ്പെക്ടാക്കിള്‍ ഷോ’ നടത്തി ‘തല്ലുമാല’ ടീം; ദുബായ് ഫെസ്റ്റിവല്‍ സിറ്റിയെ ഇളക്കിമറിച്ച് താരങ്ങള്‍
മലയാള സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ വേറെ ലെവലിലേക്ക് പോകുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്. ലോകത്തിന് മുന്നില്‍ മലയാള സിനിമയെ എടുത്ത് കാണിക്കുന്നതിന് ഇത്തരം വമ്പന്‍ പ്രചരണ പരിപാടികളാണ് അണിയറക്കാര്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തിലെ ആദ്യ സ്പെക്ടാക്കിള്‍ ഷോ നടത്തി പ്രചരണം കൊഴുപ്പിക്കുകയാണ് തല്ലുമാല ടീം. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിത്രത്തിലെ താരങ്ങളും എത്തിയിരുന്നു.
വന്‍ ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയില്‍ നായകന്‍ ടൊവിനോ തോമസ്, നായിക കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ് സംവിധായകന്‍ ഖാലിദ് റഹ്‌മന്‍, നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്‍, തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി എന്നിവര്‍ പങ്കെടുത്തു.
ഓഗസ്റ്റ് 12ന് തിയേറ്ററില്‍ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയില്‍ ആരംഭിച്ചു കഴിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് തല്ലുമാലയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളന്‍ വസീം, വ്ലോഗര്‍ ബീപാത്ത് എന്നീ കഥാപാത്രങ്ങളായാണ് ടോവിനോയും കല്ല്യാണിയും എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആൻ്റെണി, ബിനു പപ്പു, ലുക്കുമാൻ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
സിനിമയിലെ ഗാനങ്ങള്‍ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അടുത്തിടെ ഉണ്ടാക്കിപ്പാട്ട്. എന്ന നൃത്ത നമ്പര്‍ സിനിമയില്‍ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈന്‍ ടോം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിന്‍ പരാരി, ഷെമ്ബഗരാജ്, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിന്‍ ഡാന്‍, ലുക്കുമാന്‍ അവറാന്‍, അദ്രി ജോ, ഗോകുലന്‍, ബിനു പപ്പു എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു.
Sorry, there was a YouTube error.