Trending News
നോയിഡ(ഉത്തർ പ്രദേശ്): കോവിഡ്- 19 (കൊറോണ) സംശയത്തെ തുടര്‍ന്ന് നോയിഡയിലെ രണ്ട് സ്കൂളുകള്‍ അടച്ചിട്ടു. സ്കൂൾ കുട്ടികളിൽ വൈറസ് പടരാതിരിക്കാനാണ് സ്കൂൾ അടച്ചിട്ടത്. രണ്ടു കുട്ടികളുടെ രക്തം വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിച്ച വ്യക്തി സ്കൂളിലെ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദേശിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Also Read
സ്കൂള്‍ അണുവിമുക്തമാക്കുന്നതിനായാണ് ചൊവ്വാഴ്ച അടച്ചിട്ടത്. സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ രക്ഷിതാക്കളെ വിളിപ്പിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ സന്ദര്‍ശിച്ചതായി ഗൗതം ബുദ്ധ നഗര്‍ സി.എം.ഒ ഡോ. അനുരാഗ് ഭാര്‍ഗവ് അറിയിച്ചു. കൂടാതെ കൊറോണയെ സംബന്ധിച്ച പരിഭ്രാന്തി വേണ്ടെന്നും സി.എം.ഒ അറിയിച്ചു. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച വ്യക്തിയുടെ വീടിൻ്റെ സമീപത്തെ സ്കൂളിനും അവധി നൽകിയിട്ടുണ്ട്.
Sorry, there was a YouTube error.