Categories
Kerala news

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ; കടുത്ത നിലപാടുമായി കെ. മുരളീധരന്‍

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് എം.പിമാര്‍ക്ക് നോട്ടിസ് നല്‍കുന്നതു ഗുണകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ.

ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെ.പി.സി.സി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് കെ.മുരളീധരന്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നൽകും മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. തന്നെ അപമാനിക്കാനായി ബോധപൂര്‍വമാണ് നോട്ടിസ് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു. യ മൂടിക്കെട്ടുന്നവര്‍ അതിൻ്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. . പക്ഷേ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു. പ്രവര്‍ത്തകരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് എം.പിമാര്‍ക്ക് നോട്ടിസ് നല്‍കുന്നതു ഗുണകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ. നോട്ടിസ് അയയ്ക്കുന്നതിനു മുന്‍പ് കെ.പി.സി.സി അധ്യക്ഷന് തന്നോട് ഒന്ന് സംസാരിക്കാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പ്രസ്താവനകള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണു മുരളീധരന് കെ.പി.സി.സി അയച്ച കത്തിലുള്ളത്. കത്തു ലഭിച്ചതായി കെ.മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു.

പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിര്‍ദേശമാണു കത്തിലുള്ളതെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.മുരളീധരൻ്റെയും എം.കെ.രാഘവൻ്റെയും പരസ്യപ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കെ.പി.സി.സി നേതൃത്വം എ.ഐ.സി.സിക്ക് കത്തു നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഇരുവര്‍ക്കും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കത്തയച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest