Categories
entertainment Kerala news

ഞാന്‍ മാത്രമല്ല അവരും ലൈറ്റ് ഡിം അടിക്കുന്നില്ലല്ലോ, എന്ന ഡയലോഗ് വേണ്ട; അപകടം ഒഴിവാക്കാനുള്ള മുന്നറിയിപ്പുമായി കേരള പോലീസ്

ഡ്രൈവറുടെ കാഴ്‌ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരുന്നു

പൊതുജനങ്ങളോട് ഏറ്റവുമധികം സംവദിക്കുന്നവരാണ് കേരള പോലീസ്. പൊതുജനങ്ങള്‍ക്ക് അറിയേണ്ടതായ പല കാര്യങ്ങളും നര്‍മ്മ ശൈലിയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും കേരള പോലീസ് പങ്കിടാറുണ്ട്. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിൻ്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്‌ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരാറുണ്ട്.

രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം- ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുന്നത് അപകടം ഒഴിവാക്കാന്‍ സഹായകമാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

വാഹനങ്ങളിലെ ഡിം- ബ്രൈറ്റ് സംവിധാനം ഉപയോഗിക്കുന്നതിനെ കുറിച്ചാണ് കേരള പോലീസ് ഒഫീഷ്യല്‍ ഫേസ് ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. ”വാഹനങ്ങളിലെ ഡിം- ബ്രൈറ്റ് സംവിധാനം കൃത്യമായി ഉപയോഗിക്കണ്ടതല്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ മാത്രമല്ല അവരും ഡിം അടിക്കുന്നില്ലല്ലോ എന്ന ഡയലോഗ് ആണ് പലരുടെയും മറുപടി.

രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിൻ്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്‌ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരുന്നു. രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോളും വളവുകളിലും ഡിം- ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിൻ്റെ സാന്നിധ്യം അറിയുവാന്‍ കഴിയുന്നു..” എന്നാണ് ആകര്‍ഷകമായ കാര്‍ട്ടൂണിനൊപ്പം കേരള പോലീസ് പങ്കുവെച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *