Categories
മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും തളങ്കര സ്വദേശിയുമായ എൻ.എം കറമുല്ല ഹാജി അന്തരിച്ചു
Trending News





തളങ്കര(കാസർഗോഡ്): കാസർകോട്ടെ പ്രമുഖ സ്ഥാപന മേധാവി എൻ.എം കറമുല്ല ഹാജി (78) അന്തരിച്ചു. മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പിലെ എൻ.എം. കറമുല്ല ഹാജിയാണ് വിടവാങ്ങിയത്. കാസർകോട്ട നിന്നും ആരംഭിച്ച് നിലവിൽ എറണാകുളത്തും കേരളത്തിലെ മറ്റു ഇടങ്ങളിലും മുംബൈയിലും വ്യാപിച്ച് കിടക്കുന്ന മൗലവി ബുക്സ്, മൗലവി ട്രാവൽസ് സ്ഥാപനങ്ങളുടെ മേധാവിയായിരുന്നു. പരേതനായ എൻ.അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. കാസർകോട് ടൗൺ മുബാറക് മസ്ജിദ് ജനറൽ സെക്രട്ടറിയും മലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെയും ദഖീറത്തുൽ ഉഖ്റാ സംഘത്തിൻ്റെയും മുൻ ജനറൽ സെക്രട്ടറിയുമാണ്. കാസർകോട് നഗരത്തിലെ ടൗൺ മുബാറക് മസ്ജിദിൻ്റെ പുനർനിർമ്മാണത്തിന് നേതൃത്വം വഹിച്ച വ്യക്തി കൂടിയാണ്. ടൗൺ ഹസനത്തുൽ ജാരിയ മസ്ജിദിൻ്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മൗലവി ട്രാവൽ വഴി ഹജ്ജിനും ഉംറക്കും പോകുന്നവർക്ക് എന്നും മാർഗദർശിയായിരുന്നു. ഹജ്ജ് ക്യാമ്പുകളിൽ നിസ്വാർത്ഥ സേവനം കൊണ്ട് ശ്രദ്ധേയനായ കറമുല്ല ഹാജി ഏവർക്കും ഇഷ്ടപെടുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.
Also Read
ഭാര്യ: സഫിയ, മക്കൾ: ആരിഫ, നസീമ, എൻ.കെ. അമാനുല്ല, എൻ.കെ. അൻവർ, സുമയ്യ, എൻ.കെ. അബ്ദുസമദ്, ശിഹാബുദ്ദീൻ, ഫാത്തിമത്ത് സഹ്റ. മരുമക്കൾ: അബ്ദുൽ കരീം പാലക്കി (കാഞ്ഞങ്ങാട്), ഫസൽ മദീന (വിദ്യാനഗർ), ബേനസീർ കാഞ്ഞങ്ങാട്, സഫൂറ നായന്മാർമൂല, അബ്ദുല്ല സുൽസൺ, ഹഫ്സ ആലുവ. ഹുസ്ന മാവുങ്കാൽ, നിസാം വിദ്യാനഗർ. സഹോദരങ്ങൾ: അസ്മാബിപള്ളം, ലൈല ചെട്ടുംകുഴി, പരേതനായ എൻ.എ സുലൈമാൻ. ഖബറടക്കം തളങ്കര മാലിക് ദീനർ വലിയ ജുമുഅത്ത് പള്ളിയിൽ ഞായറാഴ്ച രാത്രി ഇശാ നിസ്കാരത്തിന് ശേഷം നടക്കും.

Sorry, there was a YouTube error.