Categories
news

നികേഷ് കുമാര്‍ ചാനല്‍​ ലൈവില്‍ തെരഞ്ഞെടുപ്പ്​ ഫലങ്ങള്‍ അറിയിച്ചത് പുലര്‍ച്ചെ വിടപറഞ്ഞ ​അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ പേറി

പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ യുടെ കെ.രാജുവി​​നോട്​ യു.ഡി.എഫ്​ സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന്‍ തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.

വ്യക്​തിപരമായി ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമായാണ്​ നികേഷ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന്​ തെരഞ്ഞെടുപ്പ്​ ഫലങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ കേരളത്തെ അറിയിച്ചുകൊണ്ടിരുന്നത്​.എം.വി. രാഘവന്‍റെ പത്നിയും നികേഷ്​ കുമാറിന്‍റെ അമ്മയുമായ സി.വി. ജാനകിയമ്മ (80) കൂവോടുള്ള മകളുടെ വസതിയില്‍ വച്ച്‌ ഞായറാഴ്​ച രാവിലെ മരണപ്പെട്ടിരുന്നു. സംസ്കാരം തിങ്കളാഴ്​ച രാവിലെ നടക്കും.

ഇന്ന് പുലച്ചെ വിടപറഞ്ഞ ​അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ പേറിയായിരുന്നു നികേഷ് കുമാര്‍ ഇന്ന്​ ലൈവിലിരുന്നത്​. ഇതേപോലെ തന്നെ മുന്‍പ്, 2006 ല്‍ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ യുടെ കെ.രാജുവി​​നോട്​ യു.ഡി.എഫ്​ സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന്‍ തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *