Categories
news

വീടിൻ്റെ പൂട്ട് തകർത്താണ് അകത്ത് കടന്നത്; എൻ.ഐ.എ സംഘം എറണാകുളത്ത് റെയ്ഡ് നടത്തുന്നു

എറണാകുളം: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ.ഐ.എ സംഘം റെയ്ഡ് നടത്തുകയാണ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. വീട്ടിലെ കതക് കുറക്കാത്തതിനാൽ പൂട്ട് തകർത്താണ് എൻ.ഐ.എ സംഘം അകത്ത് കടന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും യുണീറ്റിൽ നിന്നുള്ള എട്ടം​ഗ എൻ.ഐ.എ സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ മഹാരാഷ്ട്ര ഭീ​ക​ര വി​രു​ദ്ധ സേ​ന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു മുരളി. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 76 ലെ ​
കാ​യണ്ണ പോലീസ്​ സ്​​റ്റേ​ഷ​ൻ ആ​ക്ര​മ​ണ​കേ​സി​ൽ മു​ഖ്യ​പ്ര​തിയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *