Categories
channelrb special local news

ചെർക്കളയിൽ പ്രതിഷേധം ശക്തം; സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം നടന്നു

ചെർക്കള: എൻ.എച്ച് നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന നിർമ്മാണ കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആക്ഷൻ കമ്മിറ്റികൾ സംയുക്തമായി ചെർക്കള ടൗണിൽ പ്രതിഷേധ ബഹുജന സമര സംഗമം നടത്തി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ അധ്യക്ഷതയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സമര സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ ചെർക്കളം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ, വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയിംസ് സി.വി, ഹനീഫ പാറ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ ബദ്രിയ, മെമ്പർമാരായ സത്താർ പള്ളിയാൻ, പി ശിവ പ്രസാദ്, ഖമറുന്നിസ, ഫായിസ, കെ. വേണുഗോപാലൻ, ഖദീജ, ഫാത്തിമത്ത് ഷറഫു എന്നിവരും

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.പി.എം ഏരിയ സെക്രട്ടറി ഹനീഫ പാണലം, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി നാസർ ചെർക്കളം, സി.പി.എം നേതാവ് അബ്ദുൽ റഹിമാൻ ധന്യവാദ്, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജലീൽ എരുതും കടവ്, ജനറൽ സെക്രട്ടറി ഇഖ്‌ബാൽ ചേരൂർ, വ്യാപാരി വ്യവസായ ഏകോപനസമിതി ചെർക്കള യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കെ.എ, ജനറൽ സെക്രട്ടറി സിദ്ദീഖ് കനിയടുക്കം, മുൻ പ്രസിഡണ്ട് ബി.എം ഷെരീഫ്, കോൺഗ്രസ്‌ നേതാവ് ഇസ്മായിൽ കോലാച്ചിയടുക്കം, ഖാദർ, മുഹമ്മദ് കുഞ്ഞി കടവത്ത്, സി എച്ച് വടക്കേക്കര, കാദർ പാലോത്ത്, ബി എം എ ഖാദർ, എ അബൂബക്കർ ബേവിഞ്ച, ടി ഡി കബീർ, മുനീർ പി. ചെർക്കളം, ഹാഷിം ബംബ്റാണി, ബഷീർ കോട്ടൂർ, ഷറഫുദ്ദീൻ ബേവിഞ്ച, ഷാഫി ഇറാനി, റഹീം അല്ലാമ, എ ടി മുഹമ്മദ് കുഞ്ഞി ഹാജി, ഹനീഫ ചെർക്കള, സലാം ചെർക്കള, എം എസ് ഹാരിസ്, ജലീൽ കടവത്ത്, സി കെ ഷാഫി, സി എച്ച് ഷുക്കൂർ, റഷീദ് കനിയടുക്കം, എം എ ഹുസൈൻ, നിസാർ ടി എം, നൗഷാദ് ചെർക്കള, ഷാഫി കുന്നിൽ, ഹാരിസ് തായൽ തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ ആയിരത്തോളം സമര പോരാളികൾ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ മൂസ ബി ചെർക്കള സ്വാഗതവും ജനറൽ കൺവീനർ ബൽരാജ് ബേർക്ക നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *