Categories
articles entertainment international national news trending

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ; ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.!

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ. ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.! ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യു.കെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷത്തെ വരവേൽക്കുക. അതിനിടെ മറ്റു ലോക രാഷ്ട്രങ്ങളിൽ പുതുവർഷാഘോഷം നടക്കും. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍, ഹൗലാന്‍ഡ് ദ്വീപുകളിലായിരിക്കും എന്നാണ് ലഭ്യമായ വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest